Tuesday, April 29, 2014

മാതാവിന്റെ ജപമാല

മാതാവിന്റെ ജപമാല

അളവില്ലാത്ത സകല നന്മസ്വരൂപനായിരിക്കുന്ന  സർവേശ്വരാ  കർത്താവെ,  എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ അളവില്ലാത്ത മഹിമപ്രതാപത്തോട് കൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരായിരിക്കുന്നുഎങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമതാവിന്റെ സ്തുതിക്കായി ജപമാല അർപ്പിക്കാൻ ആഗ്രഹിക്കുന്നു ജപം ഭക്തിയോടും അന്യവിചാരം കൂടാതെയും ചെയ്യുന്നതിന് കർത്താവെ ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം.
സ്വർഗ്ഗ

പിതാവായ ദൈവത്തിന്റെ  മകളായിരിക്കുന്ന പരിശുദ്ധ മറിയമേഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം  ചെയ്യുന്നതിന്‌  അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
നന്മ

പുത്രനായ  ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേഞങ്ങളിൽ ദൈവശരണമെന്ന  പുണ്യമുണ്ടായി വളരുന്നതിന്  അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
നന്മ


പരിശുദ്ധത്മാവായ   ദൈവത്തിന്  ഏറ്റവും പ്രിയമുള്ള  പരിശുദ്ധ മറിയമേഞങ്ങളിൽ ദൈവസ്നേഹമെന്ന   പുണ്യമുണ്ടായി വർദ്ധിക്കുന്നതിന്   അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
നന്മ

ത്രിത്വസ്തുതി 

ഓരോ  രഹസ്യത്തിനും ശേഷം ചെല്ലേണ്ട പ്രാർത്ഥന

എന്റെ ഈശോയേഎന്റെ പാപങ്ങൾ ക്ഷമിക്കണമേനരഗാഗ്നിയിൽ നിന്ന് എന്നെ രക്ഷിക്കണമേഎല്ലാ ആത്മാക്കളേയും വിശിഷ്യാ അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരേയും സ്വർഗത്തിലേക്ക് ആനയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .


സന്തോഷകരമായ രഹസ്യങ്ങൾ

1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് തന്റെ തിരുക്കുമാരനെ പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കാം 
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ .

2. പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ  പുണ്യവതിയെ ചെന്ന് കണ്ട്മൂന്ന് മാസത്തോളം അവൾക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കാം 
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാൻ കാലമായപ്പോൾ ബെത്ലേഹം എന്ന നഗരിയിൽ പാതിരായിക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കാം 
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

4. പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ  നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവച്ച്  ശെമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചുവെന്നു ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് ദൈവാലയത്തിൽ വച്ച് ദൈവശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

പ്രകാശത്തിന്റെ രഹസ്യങ്ങൾ

1. നമ്മുടെ കർത്താവീശോമിശിഹ നിയമത്തിന്റെ പൂർത്തീകരണത്തിനായി ജോർദാൻ നദിയിൽ മാമ്മോദീസ സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ എഴുന്നള്ളി വരികയും യേശു ദൈവപുത്രനാണെന്ന് പിതാവിനാൽ സാക്ഷ്യപ്പെടുത്തുകയും ചെയ്തുവെന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

2. നമ്മുടെ കർത്താവീശോമിശിഹ തന്റെ അമ്മയായ പരിമറിയത്തിന്റെ മാധ്യസ്ഥതയാൽ തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനായി വെള്ളം വീഞ്ഞാക്കി ആദ്യത്തെ അദ്ഭുതം പ്രവർത്തിച്ചുവെന്നു  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


3. നമ്മുടെ കർത്താവീശോമിശിഹ ദൈവരാജ്യത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട്‌ മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുവെന്നും തന്റെ പാപമോചനാധികാരം തിരുസഭയെ ഭാരമെല്പിച്ചു മനുഷ്യകുലത്തെ രക്ഷിക്കാൻ തിരുമാനസ്സായെന്നും ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

4. നമ്മുടെ കർത്താവീശോമിശിഹ തന്റെ ദൈവത്വം വെളിപ്പെടുത്തുന്നതിനായി താബോർ മലയിൽ വച്ച് രൂപാന്തരപ്പെട്ടപ്പോൾ ദൈവപിതാവ് അവനെ ശ്രവിക്കുവിൻ എന്നരുളിചെയ്ത്  ക്രിസ്തുശിഷ്യന്മാരെ കർത്താവിന്റെ പീഡാനുഭവമരണ, ഉത്ഥാനതിനു സാക്ഷികളാക്കാൻ ഒരുക്കിയെന്ന് ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


5. നമ്മുടെ കർത്താവീശോമിശിഹ ലോകാവസാനത്തോളം നിലനിൽക്കുന്ന തന്റെ സ്നേഹത്തെ ദൈവജനത്തിനു പങ്കുവയ്ക്കാൻ അപ്പവും വീഞ്ഞും തന്റെ തിരുശരീരരക്തങ്ങളാക്കി മാറ്റി പരികുർബാന സ്ഥാപിച്ചു എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


ദുഃഖകരമായ  ദൈവരഹസ്യങ്ങൾ

1. നമ്മുടെ കർത്താവീശോമിശിഹ ഗത്സെമനിൽ  പ്രാർത്ഥിച്ചിരിക്കുന്പോൾ ചോര വിയർത്തു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


2. നമ്മുടെ കർത്താവീശോമിശിഹ പീലാത്തോസിന്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


3. നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


4. നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ട ശേഷം തനിക്ക് അധികം അപമാനവും വ്യകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുതോളിന്മേൽ എത്രയും ഭാരമുള്ള സ്ലീവാമരം ചുമത്തപ്പെട്ടു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ ദൈവമാതവിന്റെ മുന്പാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടു കുരിശിന്മേൽ തറയ്ക്കപ്പെട്ടു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


മഹിമയുടെ ദൈവരഹസ്യങ്ങൾ

1. നമ്മുടെ കർത്താവീശോമിശിഹാ പീഡ സഹിച്ച് മരിച്ചതിന്റെ മൂന്നാംനാൾ ജയസന്തോഷത്തോടെ ഉയിർത്തെഴുന്നള്ളി  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

2. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിര്പ്പിനുശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടുംകൂടെ തന്റെ ദിവ്യമാതവും ശിഷ്യരും കണ്ടുകൊണ്ടിരിക്കുന്പോൾ സ്വർഗാരോഹണം ചെയ്തു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

3. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുന്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യാമാതവിന്റെമേലും സ്ലീഹന്മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

4. നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നല്ലി കുറേക്കാലം കഴിഞ്ഞപ്പോൾ കന്യാമാതാവ്  ലോകത്തിൽനിന്നും മാലഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു  എന്ന്  ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

5. പരിശുദ്ധ ദൈവമാതാവ് പരലോകത്തിലെത്തിയ ഉടനെ തന്റെ ദൈവകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ധ്യാനിക്കാം ....
സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


ജപമാല സമർപ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായേലേദൈവദൂതൻമാരായിരിക്കുന്ന വിശുദ്ധ റപ്പായേലേസ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ വിശുദ്ധ പൌലോസേമാർ യോഹന്നാനേ ഞങ്ങളുടെ പിതാവായ മാർ തൊമായേ ഞങ്ങൾ വലിയ പാപികളാണ് എങ്കിലും ഞങ്ങൾ ജപിച്ച  അൻപത്തിമൂന്ന് മണിജപം നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ച വയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർഥിക്കുന്നു.

പരിമാതാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളനമേ,

പിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,
ദൈവത്തിന്റെ പരിശുദ്ധ ജനനീ,
കന്യകൾക്ക് മകുടമായ നിർമല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്റെ മാതാവേ,
ഏറ്റവും നിർമലയായിരിക്കുന്ന മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കമറ്റ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റവും യോഗ്യയായിരിക്കുന്ന മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷകന്റെ മാതാവേ,

ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്ക് യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമേ,
ദിവ്യജ്ഞാനത്തിന്റെ  സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗത്തിന്റെ വാതിലേ,
ഉഷ:കാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവപിതാക്കന്മാരുടെ രാജ്ഞി,
ദീർഘദർശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദകരുടെ രാജ്ഞി,
കന്യകളുടെ രാജ്ഞി,
സകല വിശുദ്ധരുടേയും രാജ്ഞി,
അമലോത്ഭാവയായിരിക്കുന്ന രാജ്ഞി,
സ്വർഗാരോപിതയായ രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
കർമലസഭയുടെ അലങ്കാരമായ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,

ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ,
ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ,
ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.


സർവേശ്വരന്റെ പുണ്യപൂർണയായ മാതാവേ ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നുഞങ്ങളുടെ ആവശ്യ നേരത്ത് ഞങ്ങളുടെ യാചനകൾ അങ്ങ് നിരസിക്കല്ലേ,ഭാഗ്യവതിയും ആശീർവദിക്കപ്പെട്ടവളുമായ അമ്മേ സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തു കൊള്ളണമേ.

മുഈശോമിശിഹയുടെ വാഗ്ധാനങ്ങൽക്കു ഞങ്ങൾ യോഗ്യരാകുവാൻ
സമൂസർവേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

പ്രാർത്ഥിക്കാം

കർത്താവേ പൂർണമനസ്സോടുകൂടെ സാഷ്ടാംഗം വീണു കിടക്കുന്ന  കുടുംബത്തെ (സമൂഹത്തെത്രിക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നും കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമേ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരണമേ; ആമേൻ.

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞികരുണയുടെ മാതാവേ സ്വസ്തിഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തിഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നുകണ്ണീരിന്റെ  താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നുആകയാൽ ഞങ്ങളുടെ മാദ്ധ്യസ്ഥേഅങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേഞങ്ങളുടെ  പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരണമേകരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ മറിയമേആമേൻ.

പ്രാർത്ഥിക്കാം

സർവശക്തനും നിത്യനുമായ ദൈവമേ , ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങയുടെ ദിവ്യപുത്രന് യോഗ്യമായ വാസസ്ഥലമാകുവാൻ ആദിയിൽ തന്നെ അങ്ങു തീരുമാനിച്ചുവല്ലോ ദിവ്യമാതാവിനെ ഓർത്തു ആനന്ദിക്കുന്ന ഞങ്ങൾഅവളുടെ അനുഗ്രഹമുള്ള അപേക്ഷകളാൽ  ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമാരണത്തിലും നിന്ന് രക്ഷപ്പെടുവാൻ കൃപ നല്കണമേ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെപ്രതി ഞങ്ങൾക്ക് തന്നരുളണമെആമേൻ.

എത്രയും ദയയുള്ള മാതാവേ


എത്രയും ദയയുള്ള മാതാവേനിന്റെ സാങ്കേതമായി ഓടി വന്ന് നിന്റെ സഹായം തേടി നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്നു നീ ഓർക്കണമേകന്യകളുടെ രാജ്ഞിയായ കന്യകേ ദയയുള്ള മാതാവേ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ ത്രിപ്പാദത്തിങ്കൽ ഞാൻ അണയുന്നുനെടുവീർപ്പിട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തു കൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നുഅവതരിച്ച വചനത്തിന്റെ മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടുകൊള്ളണമേആമേൻ.

No comments:

Post a Comment